കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് അപകടം: നാല് പേർക്ക് പരിക്ക്



തൃശ്ശൂർ   വഴുക്കുംപാറ. ദേശീയപാതയിൽ കുതിരാൻ തുരങ്കം കഴിഞ്ഞ് വഴുക്കുംപാറ മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസ് കാറിനു പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. നന്തിക്കര ആട്ടോക്കാരൻ വീട്ടിൽ കാതറിൻ ജെറി (4), ഐറിൻ ജെറി (4), ജൈറോ ജെറി (10), അനു സ്റ്റീഫൻ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ കാതറിൻ ജെറിയുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ വൈകിട്ട് 7 മണിയോടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയായതിനാൽ രക്ഷാ പ്രവർത്തനം ഏറെ ശ്രമകരമായിരുന്നു.



Post a Comment

Previous Post Next Post