തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത ആറാംകല്ലിൽ കാർ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ആറാംകല്ല് സ്വദേശിനി സാബി (35) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന സാബിയെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഫോർച്യൂണർ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേശീയപാതയിലെ വെളിച്ചക്കുറവ് കാൽനടയാത്രക്കാർ അപകടത്തിൽ പെടുന്നതിന് വഴിയൊരുക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഇത് രക്ഷാപ്രവർത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്. ദേശീയപാത റിക്കവറി വിഭാഗം, മണ്ണുത്തി പോലീസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.