തൃശ്ശൂർ: പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ സർവീസ് നടത്തുന്ന മയില്‍ വാഹനം ബസ്സാണ് അപകടത്തില്‍ പെട്ടത്. വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരുന്നതിനിടെ കുന്നംകുളം മത്സ്യ മാര്‍ക്കറ്റിന് സമീപം കെഎസ്‌ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ പാടത്തേക്ക് ബസ് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആംബുലന്‍സ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു
അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. കുന്നംകുളം പോലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.