തൃശ്ശൂർ :ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് അഞ്ചാം കല്ലിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അകലാട് സ്വദേശി കാക്കനാത്ത് മുഹമ്മദുണ്ണി (58) എന്നവരാണ് മരണപ്പെട്ടത്
അപകടത്തിൽ പരിക്കുപറ്റിയ എടക്കഴിയൂർ സ്വദേശി അജ്മൽ (25), അഞ്ചാംകല്ല് സ്വദേശി അൻവർ , അകലാട് സ്വദേശി മുഹമ്മദുണ്ണി (58) എന്നിവരെ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദുണ്ണി, അൻവർ എന്നിവരെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മുഹമ്മദുണ്ണി മരണപ്പെടുക കയായിരുന്നു. അൻവറിനെ ആത്രേയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു._
മൃതദേഹം കുന്ദംകുളം യൂണിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്