ഇടുക്കി അടിമാലി :കല്ലാർകുട്ടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം;ഇന്ന് വൈകുന്നേരം 4 30ടെ കല്ലാർകുട്ടി പനംകുട്ടി റോഡിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട കാർ 100 അടിയോളം താഴ്ചയിൽ അണക്കെട്ടിന്റെ താഴ് ഭാഗത്ത് മുതിരപ്പുഴയാറിലെ പാറക്കൂട്ടത്തിനിടയിലേക്ക് മറിഞാണ് അപകടം. അപകടത്തിൽ പെട്ടിമുടി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ മണിക്ക് പരിക്കേറ്റു.. പരിക്കേറ്റ ആളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..അപകടത്തിൽ വാഹനം തകർന്നു.. അടിമാലി പോലീസ്, ഫയർഫോഴ്‌സ്,നാട്ടുകാർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്..