കോഴിക്കോട് താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറു പേർക്ക് പരുക്ക്, താമരശ്ശേരി വാടിക്കൽ ലത്തീഫ് (58) ഈങ്ങാപ്പുഴ പൂ ലോട് ഫിദ (15), ഫാസില (38), സയാൻ (9), ഫാരിസ (40), ഫൈഹ (12) എന്നിവർക്കാണ് പരിക്ക്
താമരശ്ശേരി കുടുക്കിൽ - ഉമ്മരം ലിങ്ക് റോഡിൽ വൈകീട്ട് 6 മണിക്കായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. സ്ഥലത്ത് പൊലീസെത്തി പരിശോധനകൾ നടന്നുവരികയാണ്.......
