കാലവര്‍ഷമെത്തിയിട്ട് 48 മണിക്കൂറുപോലുമായില്ല, കോട്ടയത്തു തകര്‍ന്നതു പത്തിലധികം വീടുകള്‍. രണ്ടു പേര്‍ക്കു പരുക്കേറ്റു. അപകടാവസ്ഥയില്‍ ഉള്ള വീടുകളില്‍ നിന്നു ആളുകള്‍ മാറി താമസിക്കണം



 കോട്ടയം: കാലവർഷമെത്തിയിട്ട് 48 മണിക്കൂറുപോലുമായില്ല, പക്ഷേ, കോട്ടയത്തു തകർന്നതു പത്തിലധികം വീടുകള്‍. എല്ലാ അപകടങ്ങളും വീടിനു മുകളിലേക്കു മരം വീണതിനെ തുടർന്നായിരുന്നു.

രണ്ടു പേർക്കു പരുക്കേല്‍ക്കുകയും ചെയ്തു.


കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഓറഞ്ച് അലേർട്ടാണ്. പ്രഖ്യാപിച്ചിരുന്നത്. നാളെ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം എത്തുന്ന അതി ശക്തമായ കാറ്റാണ് അപകടങ്ങള്‍ സൃഷ്ടിക്കുന്നത്

ചങ്ങനാശേരി താലൂക്കില്‍ കങ്ങഴ വില്ലേജില്‍ വീടിനു മുകളില്‍ മരം വീണ് ഓടു പൊട്ടി വീണ് ഒരാള്‍ക്ക് പരുക്കേറ്റു. ചങ്ങനാശേരി പുന്നക്കാട് ഭാഗത്തു വിടിനു മുകളില്‍ മരം വീണു ഷിബിയ എന്ന സ്ത്രീക്ക് പരുക്കേറ്റിരുന്നു..


പറാലിലും മരങ്ങള്‍ കടപുഴകി വീടുകള്‍കള്‍ക്ക് നാശം സംഭവിച്ചു. പറാല്‍ ഉമാശേരി പൊന്നപ്പന്റെ വീട്ടുവളപ്പില്‍നിന്ന പടുകൂറ്റൻ പുളിമരം പുതുവീട്ടില്‍ ശ്രീനിവാസന്റെ പുരയിടത്തിലെ ആഞ്ഞിലി മരത്തിലേക്കു വീഴുകയും ഈ രണ്ടു മരങ്ങളും കോച്ചേരി താഴ്ചയില്‍ സുകുമാരന്റെ വീടിനുമേല്‍ വീഴുകയായിരുന്നു

വൈകിട്ട് 4.30നുണ്ടായ കാറ്റിലും മഴയിലുമാണു മരങ്ങള്‍ കടപുഴകിയത്. നാട്ടുകാർ ചേർന്നു മരങ്ങള്‍ വെട്ടിമാറ്റുന്ന ജോലികള്‍ തുടരുകയാണ്.


കാഞ്ഞിരപ്പള്ളി താലുക്കില്‍ മൂന്നും മീനച്ചില്‍ താലൂകില്‍ 2 വീടുകളും തകർന്നു. കാഞ്ഞിരപ്പള്ളിയില്‍ എരുമേലി സൗത്ത് വില്ലേജില്‍ മൂലക്കയം ആറാട്ട് കടവ് ഭാഗത്താണ് 3 വീടുകള്‍ക്കു മുകളില്‍ മരം വീണു ഭാഗിക നാശനഷ്ടമുണ്ടായത്

കാണക്കാരി വില്ലേജില്‍ വെമ്ബള്ളി മോഹനനിവാസില്‍ സുരണ്യ എസ് മോഹൻ എന്നയാളുടെ വീടിനു മുകളില്‍ മരം വീണു തകർന്നു.


വിട് തകർന്നതിന്റെ നഷ്ടം തിട്ടപ്പെടുത്തി വരുന്നതേയുള്ളു എന്നാണു ജില്ലാ ഭരണകൂടം നല്‍കുന്ന വിവരം. താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനത്തും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.


അപകടാവസ്ഥയില്‍ ഉള്ള വീടുകളില്‍ നിന്നു മാറി താമസിക്കണമെന്നു അധികൃതർ നിർദേശം നല്‍കി.

Post a Comment

Previous Post Next Post