കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്



തിരുവനന്തപുരം: നെടുമങ്ങാട് പഴകുറ്റിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. വെമ്ബായം തേക്കട സ്വദേശി അമീർ(35) ആണ് മരിച്ചത്.

 സംഭവത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. 

പഴകുറ്റി വെമ്ബായം റോഡിലായിരുന്നു അപകടം. തേക്കട സ്വദേശികളായ ഷാഹിന (28), അസ്ജാൻ (10), ആലീഫ് (8) എന്നിവർക്കാണ് പരിക്കേറ്റത്. ഷാഹിന മെഡിക്കല്‍ കോളേജിലും അസ്ജാൻ, ആലീഫ് എന്നിവർ എസ്.എ.ടി. ആശുപത്രിയിലും ചികിത്സയിലാണ്


വെമ്ബായത്ത് നിന്നും നെടുമങ്ങാട്ടേക്ക് വരികയായിരുന്നു ട്രാവലറിലാണ് കാർ ഇടിച്ചത്. പഴകുറ്റിയില്‍ നിന്നും വെമ്ബായം പോവുയായിരുന്നു കാർ. അഗ്നിരക്ഷാസേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്ത് എടുത്തത്.

Post a Comment

Previous Post Next Post