എറണാകുളത്ത് കാട്ടുപന്നി ആക്രമണം; ദമ്പതികൾക്ക് പരിക്ക്

 


എറണാകുളം കാലടിയിൽ കാട്ടുപന്നി ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്.. ചീനം ചിറസ്വദേശികളായ കുഞ്ഞുമോൻ കെ എ, ഭാര്യ സുമ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

കാലടി പ്ലാൻ്റേഷൻ രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ദമ്പതികളെ കാട്ടുപന്നി ആക്രമിച്ചത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ കാട്ടുപന്നി വട്ടം ചാടുകയായിരുന്നു. പരിക്കേറ്റ ചീനംചിറ സ്വദേശികളായ കുഞ്ഞുമോൻ കെ എ, ഭാര്യ സുമ എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Post a Comment

Previous Post Next Post