തൃശ്ശൂർ കൊടകരയിൽ ലോറി ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു.കൊടകര അഴകത്ത് കൂടാരത്തിൽ രാജമണി (55) യാണ് മരിച്ചത്.കൊടകരയിലെ പഴയ ബീവറേജ് കെട്ടിടത്തിന് സമീപം വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം. ദേശീയപാതയിലൂടെ വന്ന പാഴ്സൽ ലോറിയാണ് ഇടിച്ചത്.കൊടകര പോലീസ് മേൽനടപടികൾ സ്വീകരിച്ചു