കോഴിക്കോട് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



 കോഴിക്കോട് കൊയിലാണ്ടി  : കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കേളമംഗലത്ത് ചാലില്‍ ഹൗസില്‍ കൃപേഷ് (35) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കൃപേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മരണപ്പെട്ടത്‌.......

ഏപ്രില്‍ 17നാണ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനിലെ ലിഫ്റ്റ് പണിക്കിടെ കൃപേഷിനും രാജേഷ് എന്നയാള്‍ക്കും പരിക്കേറ്റത്‌. ട്രെയിന്‍ കടന്നു പോകുന്ന മെയിന്‍ ലൈനില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റ്. പൈപ്പ് ഊരി മാറ്റുന്നതിനിടയില്‍ ലൈനിന്റെ പോസ്റ്റിന്റെ മുകള്‍ ഭാഗത്ത് പൈപ്പ് തട്ടിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു

രാജേഷ് ഷോക്കേറ്റ് തെറിച്ചുവീഴുകയും കൃപേഷ്‌ പൈപ്പില്‍ തന്നെ പിടിച്ചുനിന്നതിനാൽ ശരീരത്തിൽ ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന്
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.......



Post a Comment

Previous Post Next Post