കോഴിക്കോട് കുറ്റ്യാടിയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



കോഴിക്കോട് :  കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

പൂളക്കണ്ടി താമസിക്കും അടുക്കത്ത് നബീൽ (43 )ആണ് മരിച്ചത് . തളീക്കര കഞ്ഞിരോളിയിൽ ഇന്ന് രാവിലെയോടെയായിരുന്നു അപകടം.......

തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന നബീൽ സഞ്ചരിച്ച ബൈക്കും ബസ്സും കൂട്ടിയിടിക്കുകയായിരുന്നുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ നബീൽ തെറിച്ച് വീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.......

റോഡ് സൈഡിലെ മരം കാരണമാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു . വീതി കുറഞ്ഞ റോഡിൽ അപകടങ്ങൾ ആവർത്തിക്കുമ്പോൾ അധികൃതർ പാലിക്കുന്ന നിസ്സംഗതയിൽ പ്രതിഷേധമായി നാട്ടുകാർ കഞ്ഞിരോലി കുറ്റ്യാടി റോഡ് ഉപരോധിക്കുകയാണ്.......



Post a Comment

Previous Post Next Post