ഇടുക്കി -മൂന്നാര്‍: വിനോദസഞ്ചാരത്തിന് കുടുംബത്തോടൊപ്പം എത്തിയ പെണ്‍കുട്ടിയെ റിസോര്‍ട്ടിന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുച്ചേരി സ്വദേശികളായ ഇളങ്കോ-പരിമളം ദമ്പതികളുടെ മകള്‍ പര്‍വതവര്‍ധിനി(15)ആണ് മരിച്ചത്. 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. വ്യാഴാഴ്ചയാണ് മാതാപിതാക്കള്‍ക്കൊപ്പം മൂന്നാറിലെത്തിയത്. ഇക്കാനഗറിലെ റിസോര്‍ട്ടിലായിരന്നു താമസം. രാത്രി ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നു. പിന്നീടു കിടന്നുറങ്ങിയ കുട്ടിയ ഇന്നലെ പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.