തിരുവനന്തപുരം സ്വദേശിനി ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ

 


ദുബൈ : തിരുവനന്തപുരം സ്വദേശിയെ ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26) ആണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് വിവരം.


കൊലപാതകത്തിലേക്കുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പ്രതിയെ ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. ദുബായിലെ കറാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം. ദുബായില്‍ ഒരു കമ്ബനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.


മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാന്‍ ഉള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകനും യാബ് ലീഗല്‍ സര്‍വീസ് സി.ഇ.ഒയുമായ സലാം പാപ്പിനിശേരി, ഇന്‍കാസ് യൂത്തു വിംഗ് ഭാരവാഹികള്‍ ദുബായ് ഘടകം എന്നിവര്‍ അറിയിച്ചു

Post a Comment

Previous Post Next Post