തെരുവുനായ കുറുകെ ചാടി സ്കൂട്ടര്‍ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു

 


വളപട്ടണം: ചിറക്കല്‍ ബാലൻ കിണറിനു സമീപത്ത് തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. കണ്ണാടിപറമ്ബ് മാലോട്ടെ അശ്വതി ഹൗസില്‍ എ. സത്യനാണ് (60) മരിച്ചത്. ഭാര്യ ബിന്ദുവിന് (54) സാരമായി പരിക്കേറ്റു.


ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയാണ് പുതിയ തെരു ഭാഗത്തുനിന്നു കണ്ണാടിപ്പറമ്ബ് ഭാഗത്തേക്കു സ്കൂട്ടർ ഓടിച്ചു പോകവേ ചിറക്കല്‍ ബാലൻ കിണറിനു സമീപത്തായിരുന്നു അപകടം.


നായ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്കു തെറിച്ച്‌ വീണ് സാരമായി പരിക്കേറ്റ സത്യനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post