പാലക്കാട്: റോഡരികിൽ കിടന്നുറങ്ങിയ ആളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ആൾ തൽക്ഷണം മരിച്ചു. പാലക്കാട് -കോയമ്ബത്തൂർ ഹൈവേയിലെ ചന്ദ്രനഗറിലാണ് അപകടം ഉണ്ടായത്
ബസിന്റെ ടയർപൊട്ടി നിയന്ത്രണം വിടുകയായിരുന്നു. റോഡിന് നടുവിലെ ഡിവൈഡറില്‍ കിടന്നുറങ്ങുകയായിരുന്ന ആളുടെ മുകളിലൂടെ ബസ് കയറിയാണ് അപകടം ഉണ്ടായത്. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.