ഹരിപ്പാട്: നിയന്ത്രണം തെറ്റിയ കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് വിവിധ വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണന്ത്യം.
ബൈക്ക് യാത്രികനായ അമ്ബലപ്പുഴ പുറക്കാട് വേലിക്കകം വീട്ടില്‍ മുഹമ്മദ് അസ്ലം (25) ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാതയില്‍ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ഇന്ന് രാവിലെ ഒമ്ബത് മണിയോടെ ആയിരുന്നു അപകടം.
ഹരിപ്പാട് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് നിയന്ത്രണം തെറ്റി എതിരെ വന്ന കാല്‍നടയാത്രക്കാരനെയും ഇരുചക്ര വാഹനങ്ങളിലും ഇടിച്ച ശേഷം പിക്കപ്പ് വാനില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് അസ്ലമിന്‍റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. പരിക്കേറ്റ കാല്‍നടയാത്രക്കാരൻ, സ്കൂട്ടർ യാത്രികൻ, പിക്കപ്പ് വാൻഡ്രൈവർ, കെഎസ്‌ആർടിസി ബസ് ഡ്രൈവർ, യാത്രക്കാർ എന്നിവർ വിവിധ ആശുപത്രിയില്‍ ചികിത്സ തേടി. അസ്ലമിന്‍റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.