കാസർകോട് ഉപ്പള ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശി മോഹനനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
ദേശീയപാതയില്‍ ഉപ്പള ഗേറ്റിലാണ് അപകടം നടന്നത്. ഡെസ്റ്റർ കാറും ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്.
ഓട്ടോയുടെ പിന്നിലിരുന്ന ആള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മോഹനനെ അടുത്തുള്ളവർ ഉടൻതന്നെ മംഗല്‍പാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
അപകടത്തില്‍ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. ഓട്ടോയില്‍ തെയ്യം കെട്ടുന്നതിനുള്ള സാമഗ്രികള്‍ ഉണ്ടായിരുന്നതായി വിവരമുണ്ട്. അപകട വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടർന്ന് ഗതാഗത തടസ്സമുണ്ടായെങ്കിലും പോലീസ് ഇടപെട്ട് ഗതാഗതം പുനഃസ്ഥാപിച്ചു.
റോഡിലെ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ? ഉപ്പളയിലെ ദാരുണമായ അപകടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.