കോഴിക്കോട് പൂനൂർ
കാന്തപുരത്ത് രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു.
പൂനൂർ:കാന്തപുരത്ത് കുളത്തിൽ മുങ്ങി രണ്ടു കുട്ടികൾ മരിച്ചു. കാന്തപുരം ആലങ്ങാപ്പൊയിൽ താമസിക്കും അബ്ദുൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഫർസാൻ (9), എളേറ്റിൽ കിഴക്കേപുല്ലടി മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് വീട്ടിൽ നിന്നും 100 മീറ്ററോളം അകലെയുള്ള കുളത്തിൽ വീണു മരിച്ചത്.