മലപ്പുറം: പൂക്കോട്ടുംപാടം പൊട്ടിക്കല്ലിൽ വെച്ച് ബൈക്കിൽ നിന്നും വീണ് കരുളായി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. പിലാക്കോട്ട് പാടം മൊടവൻ കുളയൻ അമീറിന്റെ മകൻ മുഹമ്മദ് നിഷാൽ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ ടി കെ കോളനിയിൽ നിന്നും സുഹൃത്തിനോടൊപ്പം മടങ്ങുകയായിരുന്നു നിഷൽ. പൊട്ടിക്കല്ലിൽ വച്ച് നിയന്ത്രണം വിട്ട ബൈക്കിന്റെ പുറകിൽ ഇരിക്കുകയായിരുന്ന നിഷാൽ റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയുടെ പിൻഭാഗം റോഡിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച കബറടക്കും. കൗലത്ത് ആണ് മാതാവ്. ഉനൈസ് ഉവൈസ് മിസ്ബാഹ് എന്നിവർ സഹോദരങ്ങളാണ്. കരുളായി കെ എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരണപ്പെട്ട നിഷാൽ.
⊶⊷⊶⊷❍❍⊶⊷⊶⊷
*മലപ്പുറം ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുക ളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
⊶⊷⊶⊷❍❍⊶⊷⊶⊷
https://chat.whatsapp.com/CaPvSsCrJiv57XiElOfYYB