മൂവാറ്റുപുഴ: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് നാശനഷ്ടം. മാവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡിൽ ഈസ്റ്റ്മാറാടിയിൽ ഞായറാഴ്‌ച രവിലെ 9.30ഓടെയാണ് അപകടമുണ്ടയാത്. വണ്ടനാമറ്റം ജോസഫ് എം.സിയുടെ വീടിനുള്ളിലെ അടുക്കളയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സിലിണ്ടർ പൊട്ടിത്തെറിച്ച സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സിലിണ്ടർ വീടിന് പുറത്തേക്ക് പതിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീടിന്റെ ഓട് മേഞ്ഞ മേൽക്കൂര പൂർണ്ണമായും തകർന്നു. വീടിന്റെ ചുമരുകൾക്കും, മേൽക്കൂരയുടെ ഓടുകൾ ചിതറി തെറിച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഫയർഫോഴ്സെത്തിയാണ് തീഅണച്ചത്. 1.50
ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. സ്റ്റേഷൻ ഓഫീസർ കെ.സി ബിജുമേൻ,അജേഷ് ടി.ആർ, നിബിൻ ബോസ്, അജീഷ് കെ.എം, റെനീഷ് ടി.ആർ, അനീബൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് തീഅണച്ചത്.