മകൻ വാഹനാപകടത്തിൽ മരിച്ചതിൽ മനം നൊന്ത് അമ്മ ജീവനൊടുക്കി



തൃശ്ശൂർ   ചേർപ്പ്: വാഹനാപകടത്തിൽ മകൻ മരിച്ചതിൽ മനം നൊന്ത് അമ്മ ജീവനൊടുക്കി. കണിമംഗലം മേൽപാലത്തിന് സമീപം ഇക്കഴിഞ്ഞ ശനിയാഴ്‌ച ബസും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ചേർപ്പ് പെരുമ്പിള്ളിശേരി ആലങ്ങോട്ട് മന റോഡിൽ കോച്ചേരി പറമ്പിൽ ത്യാഗരാജൻ മകൻ വിനോദ് കുമാർ (37) മരിച്ചതിൽ മനംനൊന്ത് മാതാവ് രാധ (58) ഇന്നലെ രാവിലെ ഇവരുടെ വീട്ടിൽ ജീവനൊടുക്കിയത്. കുരിയച്ചിറ കല്യാൺ സിൽക്സ് ഗോഡൗൺ ജീവനക്കാരനായ വിനോദ് ജോലിക്ക് പോകുന്നതിനിടയിലാണ് തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ ഒടുന്ന സ്വകാര്യ ബസ് ഇടിച്ച് അപകടം മുണ്ടായത്. സഹോദരി വിദ്യ വെങ്കിടേഷ്.



Previous Post Next Post