കോഴിക്കോട് കുറുവങ്ങാട്: പന മുറിക്കുന്നതിനിടെ പന ദേഹത്ത് വീണ് വയോധികന്‍ മരിച്ചു. കുറുവങ്ങാട് വട്ടാങ്കണ്ടി ബാലന്‍ നായര്‍ (75) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. വീട്ടുപറമ്പിലെ പന മുറിക്കുന്നതിനിടെയാണ് അപകടം. ......
തൊഴിലാളികൾ പന മുറിക്കുന്നതിനിടെ വീട്ടുമടസ്ഥനായ ബാലൻ നായരുടെ ദേഹത്തേക്ക് പനയുടെ മുകൾ ഭാഗം വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പന എടുത്തുമാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങൾ നടത്തി. ഇതിനിടെ വിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയിരുന്നു.
തുടർന്ന് സേനയുടെ ആംബുലൻസിൽ ബാലൻ നായരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.