കോട്ടയം പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞ് 19 കാരന് ദാരുണാന്ത്യം.. പള്ളിക്കത്തോട് ആനിക്കാടാണ് ചെങ്ങോലിയിൽ ഇന്ന് വൈകിട്ട് 8.15 ഓടെയായിരുന്നു സംഭവം.
പള്ളിക്കത്തോട് ചെങ്ങളത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ സ്വദേശി ചന്ദ്രൻകുന്നേൽ വീട്ടിൽ ജെയിംസിന്റെ മകൻ ജെറിൻ (19)ആണ് മരിച്ചത്.
പള്ളിക്കത്തോട് ഭാഗത്ത് നിന്ന് എത്തിയ കാർ റോഡരികിലെ വെള്ളം നിറഞ്ഞ് കിടക്കുന്ന തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.
കാറിനുള്ളിലുണ്ടായിരുന്ന നാലു പേരിൽ മൂന്നു പേർ രക്ഷപെട്ടു.
എന്നാൽ ജെറിനാണ് കാർ ഓടിച്ചിരുന്നതെന്നാണ് സംശയം.
കാറിനുള്ളിൽ ജെറിൻ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരത്തെ തുടർന്ന് ഫയർ ഫോഴ്സും, പൊലീസും ചേർന്ന് തിരച്ചിലാണ് ജെറിൻ്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്.