തൃശ്ശൂർ ചാലക്കുടി: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് അധ്യാപിക പുഴയിലേക്ക് ചാടി. ചെറുതുരുത്തി ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപികയായ സിന്തോൾ പുഴയിലേക്ക് ചാടിയത്,
നിലമ്പൂർ-കോട്ടയം പാസഞ്ചർ ട്രെയിനിൽനിന്നാണ് ഇവർ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയിൽ ഇറങ്ങേണ്ട ഇവർ അവിടെ ഇറങ്ങിയില്ല. തുടർന്ന് ചാലക്കുടി പുഴയ്ക്ക് മുകളിലൂടെയുള്ള മേൽപ്പാലത്തിൽ ട്രെയിനെത്തിയപ്പോൾ ഇവർ എടുത്ത് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. റെയിൽവേ പാലത്തിന് മുകളിൽനിന്നിരുന്ന യുവാക്കളാണ് സംഭവം കണ്ടത്. ഇവർ ഉടൻ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തി വരികയാണ്.
മൂന്ന് ദിവസം മുമ്പാണ് സിന്തോൾ ചെറുതുരുത്തിയിലെ സ്കൂളിൽ ചേർന്നതെന്നാണ് വിവരം