തുറവൂരിൽ വാഹനാപകടം.. യുവാവിന് ദാരുണാന്ത്യം



ആലപ്പുഴ : തുറവൂർ പാട്ടുകുളങ്ങരയിൽ വാഹനാപകടം. യുവാവ് മരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അപകടം.പട്ടണക്കാട് പഞ്ചായത്ത് 11-ാം വാർഡിൽകൈതപറമ്പിൽ അയ്യപ്പൻ നായരുടെ മകൻ എഴുപുന്ന കരിയമംഗലത്ത് രാധാകൃഷ്ണൻ (39) ആണ് മരിച്ചത്.ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിച്ചു.കുത്തിയതോട് പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post