തൃശ്ശൂർ ചാലക്കുടി: ട്രെയിനിൽ നിന്ന് ചാലക്കുടിപുഴയിലേക്ക് ചാടിയ അധ്യാപിക മരിച്ചു. ചാലക്കുടി തുരുത്തിപറമ്പ് ഉപ്പത്തിപറമ്പിൽ സിന്തോൾ എന്ന സിന്ധു(43)ആണ് മരിച്ചത്. ബുധൻ വൈകിട്ട് 6.30ഓടെ ചാലക്കുടിപുഴ പാലത്തിലായിരുന്നു സംഭവം. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയാണ്. കഴിഞ്ഞ ദിവസമാണ് ചെറുതുരുത്തി സ്‌കൂളിൽ ചാർജെടുത്തത്. ബുധൻ വൈകീട്ട് നിലമ്പൂർ- കോട്ടയം ട്രെയിനിൽ പന്തളത്തേക്ക് പോകുന്ന വഴിയാണ് ചാലക്കുടിപുഴ പാലത്തിന് സമീപം വച്ച് പുഴയിലേക്ക് ചാടിയത്. അഗ്‌നിരക്ഷാ സേന നടത്തിയ തെരച്ചിലിൽ മൃതദേഹം ചാലക്കുടിപുഴയുടെ അറങ്ങാലി കടവിൽ നിന്ന് കണ്ടെത്തി. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
അച്ഛൻ: സുബ്രൻ. അമ്മ: തങ്ക. ഭർത്താവ്: പന്തളം ജയപ്രകാശ്. ...