സിക്കിമിലെ ഛാത്തനിൽ സൈനിക ക്യാമ്പിൽ മണ്ണിടിച്ചിലിൽ മൂന്നു പേർ മരിച്ചു. ആറു സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി. നാലുപേരെ നിസാര പരുക്കുകളോടെ രക്ഷപെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ ഉച്ചയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ആയിരത്തോളം വിനോദ സഞ്ചാരികൾ ലാചെനിലും ലാചുങിലുമായി കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ടീസ നദിയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്