കണ്ണൂർ: അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് രണ്ട് യുവാക്കൾ ഒഴുക്കിൽ പെട്ടു. വസ്ത്രങ്ങൾ ബീച്ചിൽ അഴിച്ച് വെച്ച് കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. . കെ വി സുമേഷ് എം എൽ എയും സ്ഥലത്ത് എത്തി.
കടലില്‍ കോസ്റ്റല്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വാരം വലിയന്നൂർ വെള്ളോറ ഹൗസില്‍ പ്രിനീഷ് , പട്ടാനൂർ അനന്ദ നിലയത്തില്‍ ഗണേഷ് എന്നിവരെയാണ് കാണാതായത്.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുത്തശേഷം യുവാക്കള്‍ കടലില്‍ കുളിക്കാൻ ഇറങ്ങുകയായിരുന്നുവെന്ന് സമീപ വാസികള്‍ പറഞ്ഞു. ഇതിനിടെ ഇരുവരും ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. മുങ്ങല്‍ വിദഗ്ധർ ഉള്‍പ്പെടെ എത്തി തിരച്ചില്‍ പുരോഗമിക്കുകയാണ്. കടലില്‍ ശക്തമായ തിരയിടിക്കുന്നത് തെരച്ചലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.