അച്ഛൻ മകനെ വെട്ടിക്കൊന്നു, കൊലയ്ക്ക് പിന്നിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത്, പ്രതി ഒളിവിൽ



പാലക്കാട് കൊടുന്തിരപ്പുള്ളിയിൽ അച്ഛൻ മകനെ വെട്ടി കൊലപ്പെടുത്തി. കൊടുന്തിരപ്പുള്ളി സ്വദേശി സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടി കൊലപ്പെടുത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തുകയായിരുന്നു. നിരവധി കേസിൽ പ്രതിയായ സിജിലിനെതിരെ പോലീസ് കാപ്പാ ചട്ടം ചുമത്തിയിരുന്നു. കൊടുന്തിരപ്പുള്ളിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇന്ന് വൈകീട്ട് നാല് മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സിജിൽ ബഹളമുണ്ടാക്കി എന്നാണ് പൊലീസ് പറയുന്നത്. 8.30 ഓടെ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനൊടുവില്‍ അച്ഛൻ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിജിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. പ്രതി ശിവൻ ഒളിവിലാണ്. പാലക്കാട് നാേർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സിജിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post