ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കൊലയ്ക്ക് ശേഷം സ്റ്റേഷനിൽ കീഴടങ്ങി പ്രതി




കൊച്ചി :  കൊച്ചി മുനമ്പത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മുനമ്പം സ്വദേശി സുരേഷാണ് ഭാര്യ പ്രീതയെ (47) കൊലപ്പെടുത്തിയത്. പിന്നീട് സുരേഷ് പൊലീസിൽ കീഴടങ്ങി. ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.


രാത്രി ഏഴരയോടെയാണ് സംഭവം. കൊലപാതകശേഷം പ്രതി സുരേഷ് മുനമ്ബം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു

റോഡില്‍ വച്ച്‌ സുരേഷ് കത്തി കൊണ്ട് വെട്ടുകയായിരുന്നു. സാരമായി വെട്ടേറ്റ യുവതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. തുടര്‍ന്ന് നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആദ്യഭാര്യ മരിച്ചതിന് പിന്നാലെയാണ് സുരേഷ് പനമ്ബള്ളി നഗര്‍ സ്വദേശിയായ പ്രീതയ്‌ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്. സംശയമാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സുരേഷ് പെയിന്റിങ് തൊഴിലാളിയാണ്

അയല്‍ക്കാരുമായി സുരേഷും പങ്കാളിയും അത്ര അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post