കോട്ടയം : കോട്ടയത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മണര്‍കാടാണ് സംഭവം. മണർകാട് ബാറിൻ്റെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ശങ്കരശ്ശേരി സ്വദേശി എം.വി മഹേഷാണ് മരിച്ചത്.മരണത്തിന് മണർകാട് പൊലീസ് കേസെടുത്തു. മഹേഷ് ബാറിൽ നിന്നും ഇറങ്ങി കാറിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് നിഗമനം. മൃതദ്ദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോട്ടയത്ത് കാർ ഷോറൂമിലെ സൂപ്പർവൈസറായിരുന്നു മഹേഷ്.