മഞ്ചേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് യുവാവ് മരണപ്പെട്ടു



മലപ്പുറം മഞ്ചേരി വണ്ടൂർ കുട്ടിപ്പാറ റൂട്ടിൽ ചെറുകുളത്ത് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം യുവാവ് മരണപ്പെട്ടു . ഒരാൾക്ക് പരിക്ക്. 

കുട്ടശ്ശേരി സ്വദേശി ഏറാൻതൊടിമുഹമ്മദ്‌ എന്ന ബാപ്പുട്ടിയുടെ മകൻ ആദിൽ (19) വയസ്സ് ആണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. ഇന്നലെ രാത്രി 10 മണിക്ക് ബസ്സ്‌ ഇറങ്ങിയ സഹോദരനെ കൊണ്ട് വരാൻ പോകുന്നതിനിടെ ചെറുകുളത്ത് വച്ച് മറ്റൊരു ബൈക്കുമായി കൂട്ടി ഇരിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ  ചാരംങ്കാവ് ചെറുവണ്ണൂരിൽ താമസിക്കുന്ന അലിയുടെ മകൻ അജ്മൽ എന്ന യുവാവിനെ  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post