പാലക്കാട് മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്കൂളിനുള്ളിൽ പീയൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലബൂർ സ്വദേശി അനൂപ് ആണ് മരണപ്പെട്ടത്. മൃതദേഹം മണ്ണാർക്കാട് ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി.
ഇന്ന് വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂളിൽ രാത്രി ഡ്യൂട്ടിക്കെത്തിയ വാച്ച്‌മാനാണ് സംഭവം ആദ്യം കണ്ടത്. പിന്നാലെ പൊലീസിനെയും സ്‌കൂൾ അധികൃതരെയും വിവരമറിയിച്ചു . കഴിഞ്ഞ ദിവസം അടക്കാപുത്തൂർ സ്‌കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം. അനൂപിൻ്റേത് ആത്മഹത്യയെന്നാണ് നിഗമനം