കനത്ത കാറ്റും മഴയും; സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് താഴെ വീണു

 


മലപ്പുറം: കനത്ത കാറ്റിലും മഴയിലും സ്‌കൂളിന്റെ മേല്‍ക്കൂര തകർന്ന് താഴെ വീണു. മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്ബ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ കെട്ടിടത്തിന്റെ മേല്‍ക്കുരയാണ് തകർന്നത്. ചൊവ്വാഴ്ച വൈകീട്ട് 6.45നാണ് സംഭവം. മുന്നാം നിലയിലെ മേല്‍ക്കൂരയുടെ ഷീറ്റിന്റെ പകുതി ഭാഗവും കാറ്റില്‍ തകർന്ന് താഴെ വീഴുകയായിരുന്നു.


ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്ന് നിർമിച്ച നാല് ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ രണ്ടു ക്ലാസ് മുറികളുടെ ആസ്ബറ്റോസ് ഷീറ്റിട്ട മേല്‍ക്കൂരയാണ് കാറ്റില്‍ തകർന്നത്. മേല്‍ക്കൂര തകർന്നത് പകല്‍ സമയത്തല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. കെട്ടിടം പുനർനിർമിച്ച്‌ ക്ലാസ് ആരംഭിക്കണമെങ്കില്‍ വൈകുമെന്നും അതുവരെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ രണ്ടു ക്ലാസ് മുറികള്‍ താല്‍ക്കാലികമായി ഒരുക്കുമെന്നും സ്‌കൂള്‍ അധികൃതർ അറിയിച്ചിട്ടുണ്ട്. പൊളിഞ്ഞു വീണ ബ്ലോക്കിന് ഈ വർഷം ഫിറ്റ്നസ് ലഭിച്ചതാണ്. ഇത് പുതുക്കി നിർമിച്ച്‌ ഷീറ്റിട്ടാല്‍ മാത്രമേ ക്ലാസ് നടത്താനാവൂ

Post a Comment

Previous Post Next Post