കോഴിക്കോട് വടകര താഴെ അങ്ങാടിയിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. താഴെ അങ്ങാടി കൊയിലാണ്ടി വളപ്പിൽ പി.വി.സി ഹൗസിൽ സഹൽ ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടി ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മൂന്നാഴ്ചയായി തണ്ണീർപ്പന്തലിലെ പുതിയ വീട്ടിലായിരുന്നു സഹലും കുടുംബവും താമസം. ബന്ധുവിൻ്റെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാനായി ഇന്ന് താഴെ അങ്ങാടിയിലെ തറവാട്ട് വീട്ടിലെത്തിയതാരിയുന്നു.