കാറുകളും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു


തൃശ്ശൂർ പന്നിത്തടം: പന്നിത്തടം ജംഗ്ഷനിൽ രണ്ടു കാറുകളും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഈ സെന്ററിൽ അപകടങ്ങൾ തുടർക്കഥയായി മാറിക്കൊണ്ടിരിക്കുക യാണെന്ന് നാട്ടുകാർ പറഞ്ഞു. നാലു റോഡുകൾ കൂടി ചേർന്ന ജംഗ്ഷൻ ആയതുകൊണ്ട് ഇതിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. വാഹന യാത്രക്കാർക്കായി ദിശ ബോർഡുകളോ മറ്റ് സൂചനകളോ ഈ ജംഗ്ഷനിൽ ഇല്ലാത്തതുകൊണ്ടാണ് അപകടങ്ങൾ വർദ്ധിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. 

Post a Comment

Previous Post Next Post