കോഴിക്കോട് പെരുമണ്ണ വെൽഡിങ്ങിനിടെ ഷോക്കേറ്റ തൊഴിലാളി കെട്ടിടത്തിൻ്റെ മുകൾ നിലയിൽ നിന്നും താഴേക്ക് തെറിച്ചുവീണ് മരിച്ചു. വെള്ളായിക്കോട് പടിഞ്ഞാറേക്കര അലവിക്കുട്ടി (56) ആണ് മരിച്ചത്.
പെരുമണ്ണ അങ്ങാടിയിലെ എസ്ബിഐ കെട്ടിടത്തിൻ്റെ പിറകിലെ കെട്ടിടത്തിലെ ഒന്നാം നിലയിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ തലക്ക് സാരമായി പരിക്കേറ്റ അലവിക്കുട്ടിയെ പരിസരത്ത് ഉണ്ടായിരുന്നവർ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.