വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

 


വയനാട്  പനമരം: ചൊവ്വാഴ്‌ച രാവിലെ പനമരം എരനല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പനമരം ചങ്ങാടക്കടവ് കാരിക്കുയ്യൻ അയൂബ്-സുഹറ എന്നിവരുടെ മകൻ മുഹമ്മദ് നിഹാൽ(22) ആണ് മരിച്ചത്. പച്ചിലക്കാട് നിന്നും പനമരത്തേക്ക് പോകുകയായിരുന്ന ബൈക്കും പനമരത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്നു ജീപ്പും തമ്മിൽ എലനല്ലൂരിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അല്പസമയം മുമ്പാണ് നിഹാൽ മരണപ്പെട്ടത്.സഹോദരി സുമയ്ന.

Post a Comment

Previous Post Next Post