പാനൂരിൽ നിന്നും കാണാതായ യുവാവ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി



കണ്ണൂർ :  പാനൂർ പൊയിലൂരിൽ നിന്നും കാണാതായ യുവാവ് തോട്ടിൽ മരിച്ച നിലയിൽ . പുല്ലായിത്തോട്താഴെ വീട്ടിൽ അഭിനവ് പവിത്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഇക്കഴിഞ്ഞ 17ന് രാവിലെ 7 മണി മുതലാണ് അഭിനവിനെ കാണാതായത്. കൊളവല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ ലൊക്കേഷൻ പൊയിലൂരിൽ തന്നെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു.പൊലീസും, നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തിവരവെയാണ് പൊയിലൂരിലെ തോട്ടിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുന്നത്


Post a Comment

Previous Post Next Post