ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീണു..പൊട്ടിവീണ ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു.. രക്ഷിക്കാൻ ശ്രമിച്ച മകൾക്ക് ഷോക്കറ്റു



കൊല്ലം പെരുമ്പുഴ:   പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. വീടിന് സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച മകൾ അശ്വതിക്കും ഷോക്കറ്റു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളുടെ ആരോഗ്യനില തൃപ്തികരമാണ്. പെരുമ്പുഴ സ്വദേശി ഗോപാലകൃഷ്ണപിള്ളയാണ് മരിച്ചത്.


കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് പ്രദേശത്തെ വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീണത്. പൊട്ടിക്കിടന്ന കമ്പിയിൽ വൈദ്യുതി പ്രവഹിച്ച് അപകടമുണ്ടായത് എങ്ങനെയാണെന്ന് പരിശോധിച്ചു വരികയാണ്

Post a Comment

Previous Post Next Post