കെെതപ്പൊയിലില്‍ വാഹനാപകടം : ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം



കോഴിക്കോട്   പുതുപ്പാടി:ദേശീയ പാതയില്‍ കെെതപ്പൊയിലില്‍ കാറും സ്കൂട്ടറും തട്ടി താമരശ്ശേരി കന്നൂട്ടിപ്പാറ സ്വദേശിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ കെെതപ്പൊയില്‍ ദിവ്യ സ്റ്റേഡിയത്തിന് മുന്‍വശത്താണ് സംഭവം.കാറില്‍ തട്ടി നിയന്ത്രണം തെറ്റി സ്കൂട്ടർ കൊക്കയില്‍ പതിക്കുകയായിരുന്നു.

 താമരശ്ശേരി കന്നൂട്ടിപ്പാറ സ്വദേശി  പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി ( 55) ആണ് മരിച്ചത്

സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

Post a Comment

Previous Post Next Post