സ്കൂൾ പ്രവേശനോത്സവത്തിന് ഒരുങ്ങിയിരുന്ന ബാലിക ഓടയിൽവീണ് മരിച്ചു; സൈക്കിൾ ഉരുട്ടി വരുന്നതിനിടയിൽ സ്ലാബില്ലാത്ത ഭാഗത്ത് ഓടയിൽ വീഴുകയായിരുന്നു

 


കരുനാഗപ്പള്ളി: ഇന്ന് (തിങ്കൾ) നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിന് തയാറെടുപ്പ് പൂർത്തിയാക്കിയ ബാലിക ഓടയിൽവീണ് മരിച്ചു.

കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍ വീട്ടില്‍ അനീഷ്-രശ്മി ദമ്ബതികളുടെ മകള്‍ നാലരവയസ്സുള്ള കല്ല്യാണി (അക്ഷിക) ആണ് മരിച്ചത്.


പന്മന കളരി തളിയാഴ്ച കിഴക്കേതിലുള്ള മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കുടുംബ വീട്ടില്‍ ഒന്നരമാസത്തിന് മുമ്ബ് അവധി ആഘോഷിക്കാനായി എത്തിയതായിരുന്നു കുട്ടി. തിങ്കളാഴ്ച വൈകീട്ട് ഈ വീടിന് സമീപത്തുള്ള ഓടയുടെ സ്ലാബില്‍ കൂടി കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഉരുട്ടി വരുന്നതിനിടയില്‍ സ്ലാബില്ലാത്ത ഭാഗത്ത് ഓടയില്‍ വീഴുകയായിരുന്നു.


നാട്ടുകാര്‍ ഓടയിലിറങ്ങി മുങ്ങിത്തപ്പുന്നതിനിടയില്‍ മൂന്നൂറ് മീറ്റര്‍ മാറി കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നു.

Post a Comment

Previous Post Next Post