കണ്ണൂർ :തളിപ്പറമ്പിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൃഷ്ണകൃപ കോർട്ടേസിൽ താമസിക്കുന്ന വൈരാട് പ്രദീപൻ (56 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.40ഓടെ ദേശീയപാതയിൽ പുതിയതെരു മണ്‌ഡപത്തിന് സമീപമാണ് അപകടം. രണ്ട് ദിവസം മുമ്പ് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനായി പ്രദീപനും ഭാര്യ പാർവ്വതിയും മകൻ അരുൺകുമാറും പോയിരുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ വെച്ചാണ് ഇവർ പോയത്. ഇന്ന് പുലർച്ചെ തിരിച്ചെത്തി ഓട്ടോറിക്ഷയിൽ തളിപ്പറമ്പിലേക്ക്
മടങ്ങുന്നതിനിടെയാണ് അപകടം. ലോറിയിലിടിക്കാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിക്കുന്നതിനിടെ മറിയുകയായിരുന്നു. ഓട്ടോ പ്രദീപൻ്റെ
ദേഹത്തേക്കാണ് മറിഞ്ഞത്. ഉടൻ നാട്ടുകാർ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യക്കും
പരിക്കേറ്റിട്ടുണ്ട്. ഏഴാംമൈൽ പെട്രോൾപമ്പ് ജീവനക്കാ