വെള്ളച്ചാട്ടത്തിനു മുകളിൽനിന്നും കാൽ വഴുതിവീണ് പരിക്കേറ്റ യുവാവ് മരിച്ചു



തൃശ്ശൂർ: പട്ടിക്കാട് ചെമ്പൂത്ര പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽനിന്നും കാൽ വഴുതിവീണ് പരിക്കേറ്റ യുവാവ് മരിച്ചു
വടൂക്കര സ്വദേശി ഷമീറിന്റെ മകൻ ഷഹബിൻ (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ആണ് അപകടം ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം പട്ടത്തിപ്പാറ സന്ദർശിക്കാൻ എത്തിയതായിരുന്നു യുവാവ്. ഇതിനിടെ പാറക്കെട്ടിനു മുകളിൽനിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷഹബിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post