ദേശീയ പാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു; രണ്ട് യുവാക്കൾക്ക്‌ ദാരുണാന്ത്യം



തൃശൂർ: നെല്ലായി ദേശീയ പാതയിലുണ്ടായ ബൈക്കപകടത്തിൽ കയ്പമംഗലം സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. 

കയ്പമംഗലം അയിരൂർ ക്ഷേത്രത്തിനടുത്ത് കാവുങ്ങപറമ്പിൽ ബാലചന്ദ്രന്റെ മകൻ ഭരത് (23), തിരുവനന്തപുരം തോന്നക്കൽ സ്വദേശി ചാരുവിള വീട്ടിൽ ഉണ്ണിപ്പിള്ള മകൻ ഉത്തരജ് (20) എന്നിവരാണ് മരിച്ചത്.

ഞായർ രാത്രി പത്ത് മണിയോടെ ഇവർസഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. അപ്പോളോ അഡ്‌ലക്സ് ആശുപത്രി കാന്റീനിലെ ജീവനക്കാരാണ് രണ്ട് പേരും



Post a Comment

Previous Post Next Post