കോട്ടയം രാമപുരത്തിന് സമീപം ചൂരപേട്ട വളവിൽ കാർ നിയന്ത്രണം വിട്ട് പാറയിൽ ഇടിച്ചു യുവതി മരിച്ചു. തെള്ളകം സ്വദേശി ജോസ്നയാണ് മരിച്ചത്.
സുഹൃത്ത് നീതുവിന് പരിക്കേറ്റു. കാർ ഓടിച്ചിരുന്ന വേളൂർ സ്വദേശി രഞ്ജിത്ത്, കാണക്കാരി സ്വദേശി ജോജോ എന്നിവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വൈകീട്ട് ആറരയോടെയായിരുന്നു അപകടം. മെഡിക്കല്‍ റെപ്രസൻ്റേറീവായി ജോലി ചെയ്യുന്ന സംഘം തൊടുപുഴയില്‍ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് വരികയായിരുന്നു. രാമപുരം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.