ജോലിയിൽ കയറി ദിവസങ്ങൾ മാത്രം.. പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

 


പാലക്കാട് മുട്ടികുളങ്ങര കെഎപി സെക്കന്‍റ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ അഭിജിത്ത് കെ.ആറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശ്ശൂർ വിയ്യൂർ സ്വദേശിയാണ് അഭിജിത്ത്. മൃതദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു


ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് അഭിജിത്ത് പരിശീലനത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ പോയി ശേഷം ഇന്ന് ഉച്ചയോടെ വീട്ടിൽ നിന്നും ബസ് കയറി തിരികെയത്തി. മങ്കരയിലെത്തി സ്റ്റേഷനിൽ കുറെ സമയം ഇരുന്നു. തുടർന്ന് രാത്രി 8.30 ന് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന് മുന്നിൽ ചാടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. എന്തിനാണ് അഭിജിത്ത് ജീവനൊടുക്കിയതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post