കോഴിക്കോട് പയ്യോളി: പേരാമ്പ്ര റോഡ് തച്ചൻ കുന്ന് ടൗണിൽ മൂന്ന് വാഹനങ്ങൾ അപകടത്തിൽ പെട്ടു. അമിത വേഗതയിൽ എത്തിയ ബസ് ഓട്ടോയിലിടിച്ചു, ഓട്ടോ കാറിലിടിച്ചാണ് അപകടം. ഓട്ടോ ഡ്രൈവറടക്കം നാലുപേർക്ക് പരിക്കേറ്റു.
ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 11 ഓടെയായിരുന്നു അപകടം. പേരാമ്പ്രയിൽ നിന്നും പയ്യോളിയിലേക്ക് വരികയായിരുന്ന സുൽത്താന ബസ്സ് എതിരേ വരികയായിരുന്ന ഓട്ടോറിക്ഷയെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോ കാറിലിടിച്ചു നിൽക്കുകയായിരുന്നു. ഓട്ടോ യാത്രികരായ രണ്ടു സ്ത്രീകളടക്കം നാലുപേർക്ക് ആണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. ബസ്സിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ 'പയ്യോളി വാർത്തകളോ'ട് പറഞ്ഞു.