മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്നും വീണു പരിക്കേറ്റയാൾ മരിച്ചു



കോഴിക്കോട്   തിരുവമ്പാടി :മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്നും വീണു പരിക്കേറ്റയാൾ മരിച്ചു.

തിരുവമ്പാടി മറിയംപുറത്തെ വാടക വീട്ടിലെ മാവിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി വീണ് വയോധികൻ മരിച്ചു.

ഓമശ്ശേരി നടമ്മൽ പൊയിൽ മാട്ടുമണ്ണിൽ op അബുബക്കർ ഹാജിയാണ് മരിച്ചത്.

ഇന്ന് രാവിലെ പത്തുമണിയോടെ ആയിരുന്നു അപകടം.

പരിക്കേറ്റ ഉടൻ നാട്ടുകാരുടെയും വീട്ടുടമസ്ഥൻ്റയും നേതൃത്വത്തിൽ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീട്ടുടമയുടെ സുഹൃത്തും മാട്ടുമണ്ണിൽ മഹല്ല് സെക്രട്ടറിയാണ് മരിച്ച അബുബക്കർ ഹാജി

Post a Comment

Previous Post Next Post